
ആഞ്ചാം തരം പഠിക്കുന്ന കാലം ആണ്. നാലാം തരം വരെ ഒരു സ്കൂളില്‍ "പഠിച്ച്" ( "പഠിച്ച" എന്ന് പറയുന്നത് ആലംഗാരിഗം മാത്രം ആണ് ) ശേഷം ആഞ്ചാം തരം എന്നെ സ്കൂള്‍ മാറ്റി ചേര്‍ത്തു. പഠനകാര്യത്തില്‍ പുറകില്‍ നിന്ന് നോക്കിയാല്‍ ഞാന്‍ "എന്നും മുന്നില്‍" ആയതുകൊണ്ടു രക്ഷിതകള്‍ക്ക് വേവലാതി ഉണ്ടായിരുന്നു. മൂത്ത സഹോദരനും മൂത്ത സഹോദരിയും പഠിക്കാന്‍ സാമര്‍ത്ഥ്യം ഉള്ളവര്‍. അപ്പോള്‍ അവര്‍ പഠിക്കുന്ന സ്കൂളില്‍ എന്നെയും ചേര്‍ത്താല്‍ അവരെ കണ്ട് എങ്കിലും പഠിക്കട്ടെ എന്ന് കരുതിയാകണം അന്ന് എന്നെ സ്കൂള്‍ മാറ്റി ചേര്‍ത്തത്. നാലാം തരം വരെ പഠിച്ചത് പള്ളി സ്കൂളില്‍ ആയിരുന്നു, അവിടെ കര്‍ശന നിയമങ്ങള്‍ ആണ്. തല്ലു കിട്ടാത്ത ദിവസങ്ങള്‍ ഇല്ല. പി റ്റി സാറിന്‍റെ കൈ എന്നെ തല്ലി തല്ലി കുഴഞ്ഞു കാണണം, അത് പോരാണ്ടു മറ്റു പരാതികളും. ലോക സമാധാനത്തെ കരുതി ഞാനും സ്കൂള്‍ വിട്ടതില്‍ സന്തോഷിച്ചു. എങ്കിലും, ചേട്ടന്റെയും ചേച്ചിയുടേയും പേര് പുതിയ സ്കൂളില്‍ ഞാനായിട്ട് മോശം ആക്കാന്‍ പോവുകയാണല്ലോ എന്ന ഒരു വേവലാതി ഉണ്ടാകതിരുന്നില്ല.കാര്യം, അവരെന്തു പിഴച്ചു ? .
പഴയ സ്കൂളിലെ ഉഴപ്പി നടന്ന ഹാങ്ങ്‌ഓവര്‍ കൊണ്ടാവണം പഠിക്കാന്‍ തീരെ താല്പര്യം തോന്നിയില്ല. ഇല്ലെങ്കില്‍ അപ്പൊ തന്നെ ഞാന്‍ നന്നായനെ ! ഹല്ലാ പിന്നെ !. കൂടെ ഉള്ള അന്‍വറും ആശികും രൂപേഷും ഗിരിഷും എല്ലാം ഉഴപുമ്പോള്‍ ഞാന്‍ അതിനു വിലങ്ങു തടി അവരുതാലോ, അത് നാട്ടു മര്യാദ അല്ലല്ലോ. അവരുടെ എല്ലാ കുരുത്തകേടിനും ഞാന്‍ കൂട്ടു നില്‍കുന്നതും പ്രോത്സാഹനം നല്‍കുന്നതും പതിവായിരുന്നു.
സ്കൂള്‍ വിട്ടാല്‍ മുന്നു കിലോമീറ്റര്‍വരെ നടന്നിട്ടുവേണം മാഞ്ഞാലിക്കുള്ള ബസ് പിടിക്കാന്‍. മന്നത്താണ് എന്‍റെ വീട്, പറവുരിനും മാഞ്ഞാലിക്കും ഇടക്കുള്ള ഒരു സ്ഥലം ആണ് മന്നം. പറവൂര്‍ നിന്ന് മഞ്ഞലിയിലേക്ക് ബസുകള്‍ കുറവാണ്. ഓരോ മണികൂര്‍ ഇടവിട്ട് മാത്രം ആണ് ബസുകളുടെ സമയം. ചുരുക്കം പറഞ്ഞാല്‍ വയ്കി വീട്ടില്‍ എത്തിയാലും പറയാന്‍ ഒരു കാരണം ഉണ്ട്. "ബസ് വിട്ടു പോയി" എന്ന മൂന്നു വാക്കില്‍ ആരെയും പറ്റിക്കാം.അത് കൊണ്ട് പരമാവധി വൈകി വീട്ടില്‍ എത്താന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഇ സമയം എന്‍റെ കുട്ടികാലത്തെ പല തമാശകള്‍ അരങ്ങേറിയ സമയം ആണ്.
പതിവുപോലെ ഞാനും അന്‍വറും സ്കുള്‍ വിട്ടു ബസ് സ്റ്റാന്‍ഡിനെ ലക്‌ഷ്യം വച്ച് നടന്നു തുടങ്ങി. ഏകദേശം ഗേര്‍ല്സ് ഹൈ സ്കൂളിന്‍റെ മുന്‍പില്‍ ഉള്ള വീടിന്‍റെ അവിടെ എത്തി. വീട്ടിലെ മാവില്‍ നില്‍കുന്ന മാങ്ങ ഞങ്ങളെ നോക്കി ചിരിച്ചു. ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സില്‍ ഐസ് കോരി ഇട്ട പ്രതീതി അനുഭവപെട്ടു. പട്ടി ഓടിച്ചുവിട്ടാല്‍ ഓടണം എന്ന് തോന്നുന്ന മാതിരി ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സില്‍ ഒരേ വിചാരം കടന്നു കുടി. ചിരിച്ച മാങ്ങയെ സ്വന്തമാക്കാന്‍ ഞങ്ങള്‍ കോപ്പുകൂട്ടി. വീടിന്‍റെ മതില്‍ ചൈനീസ് വന്‍മതിലിനേക്കാളും വലുതാണ്. അനവറിനു പൊക്കം ദൈവം കൊടുത്തു. എനിക്കില്ലത്തതും അതായിരുന്നു . അ മാങ്ങാ കണ്ടപ്പൊള്‍ ഞാന്‍ പാടിപോയി : "അന്ന് നിന്നെ കണ്ടതില്‍ പിന്നെ പൊക്കം എന്തെന്ന് ഞാന്‍ അറിഞ്ഞു, അത് ഇല്ലാത്തതിന്‍റെ വേദന ഞാന്‍ അറിഞ്ഞു". കുഞ്ഞുണ്ണി മാഷ് പറഞ്ഞ "പോക്കമില്ലായ്മ ആണ് എന്‍ പൊക്കം" എന്ന വാക്കുകളുടെ വ്യര്‍ത്ഥത ഞാന്‍ അറിഞ്ഞു. എന്തായാലും അന്‍വറിന്‍റെ പുറത്ത് ചവിട്ടി ഞാനും, പുറകെ അനവറും വീടിന്‍റെ മതില്‍ ചാടി. സമയം കളയാതെ മാവിന്‍റെ ശിഘരങ്ങളില്ലേക്ക് രാമാനന്ദ് സാഗറിന്‍റെ രാമായണത്തില്‍ രാമന്‍ അമ്പു തൊടുക്കും വിധം കലേറു കലാപരിപാടി തുടങ്ങി.
കേരള സര്‍കാര്‍ വിലകയറ്റം നിയന്ത്രിക്കാന്‍ ശ്രമിച്ച മാതിരി പഠിച്ച പണി പതിനെട്ടും നോക്കി, മാങ്ങാ വീഴില്ല.വീഡിയോ ഇടുത്തിരുന്നെല്‍ ഫെവികോള്ളിന്‍റെ പരസ്യത്തിന് അയച്ചു കൊടുക്കാം, അത്രയ്ക്ക് മാങ്ങാ മാവില്‍ ഒട്ടിപിടിച്ചിരുന്നു. കൊണ്ടു കൊണ്ടില്ല എന്ന രീതിയില്‍ കലും കമ്പും എറിഞ്ഞു. രക്ഷയില്ല ! മാങ്ങാ വീഴില്ല !. മുപതു മുക്കോടി ദൈവങ്ങളെയും പ്രാര്‍ത്ഥിച്ചു എറിഞ്ഞു നോക്കി , രക്ഷയില്ല ! അപ്പോള്‍ ആണ് "ഇടി വെട്ടിയവനെ പാമ്പ് കടിച്ചു" എന്ന് പറഞ്ഞ മാതിരി പട്ടി കുരക്കുന്ന ശബ്ദം കേട്ടത്.
ശബ്ദം കേട്ടതും ഞാന്‍ ഓടി , മതിലിന്‍റെ അടുത്ത് എത്തിയപ്പോള്‍ മനസിലായി ആന പിണ്ഡം ഇടുന്നത് കണ്ടു ആട് അതിനു ശ്രമിക്കരുത് എന്ന്.അന്‍വര്‍ മതില്‍ ചാടി ഓടിയതും പട്ടി എന്‍റെ അടുത്ത് എത്തിയതും ഒരേ സമയം ആയിരുന്നു. ഭാഗ്യത്തിന് പട്ടിയെ ചങ്ങല കൊണ്ട് പിടിച്ചു വീടിന്‍റെ മുതലാളിയും കൂടെ ഉണ്ടായിരുന്നു. ഇരയെ പിടിച്ച വിനോദതോടെ ഉള്ള ആ നോട്ടം കണ്ടപ്പോള്‍ , ഒരു നിമിഷം അതില്‍ ഏതാണ് പട്ടി എന്നു മനസിലയില്ല ! പാല് നക്കാന്‍ കയറിയ പുച്ച പാത്രത്തില്‍ വീണിട്ട് നോക്കുന്ന മാതിരി ഒരു നോട്ടം ഞാന്‍ മുതലാളിയെ നോക്കി വച്ച് കൊടുത്തു. മുതലാളി എന്നോട് പറഞ്ഞു " പോലീസ് വന്നിട്ട് പോയാല്‍ മതി, എന്‍റെ കൂടെ പോരെ.. " . എന്‍റെ അകം ഒന്ന് കത്തി. അന്‍വറിനെ ശപിച്ചു.
വീടിന്‍റെ മുന്‍പില്‍ എത്തിയപ്പോള്‍ മുതലാളി പറഞ്ഞു . "ഇവിടെ ഇരി ഇപ്പോ വരാം.." . എണ്ണിറ്റ് ഓടിയാലോ ഒരു നിമിഷം ചിന്തിച്ചു. പിന്നെ കരുതി പട്ടിയില്‍ നിന്ന് രക്ഷപെട്ടു ഇനി അടുത്തത് പമ്പായാലോ.. വേണ്ട ഓടേണ്ട, പോലീസ് എങ്കില്‍ പോലീസ്. കണ്ണികണ്ടവനെ ശപിച്ചു.അപ്പോളുണ്ട് മുതലാളി ഒരു കവറില്‍ കുറെ പഴുത്ത മാങ്ങകളും ആയി എന്‍റെ അടുത്ത് വന്നു. എന്നിട് പറഞ്ഞു " മാങ്ങാ എറിയരുത് , ജനാലയുടെ ചില്ല് പൊട്ടും, ഇവിടെ വന്നു ചോദിച്ചാല്‍ മതി ഞാന്‍ തരാം , പൊയ്ക്കോളൂ..". മാലാഖ ബിവറേജസ് കോര്‍പ്രേഷന്‍ ഷോപ്പില്‍ വന്നു ഫ്രീ ആയി മദ്യം ഒഴുകിയ മാതിരി ഉള്ള ഒരു അനുഭവം. സ്വന്തം "സാമര്‍ത്ഥ്യം" കൊണ്ട് നേടിയ മാങ്ങാ അന്‍വറിനു കൊടുക്കില്ല എന്നു നിശ്ചയിച്ചു. പിന്നെ വിചാരിച്ചു , വേണ്ട അവനും കൊടുകാം. വയറിള്ളകിയലോ !.
അഭിമാനബോധം കൊണ്ട് പിന്നിട് അ വീടിന്‍റെ മാവിന് കല് എറിയാന്‍ പോയിട്ടില്ല. ഇപ്പോളും അവിടെ നിന്നാല്‍ പട്ടി കുരക്കുന്നതായി എന്നിക്ക് തോന്നും. ഇത് ഒരു രോഗം ആണോ ഡോക്ടര്‍ ? .
Gambeeramaayi Prasade..!! Thanks for taking me to those nostalgic memories. I remember your gang-Ashish,Roopesh and Girish..Anavar ne ormayilla..Hoping for more articles
ReplyDeleteAnvar née ariyan vazhiyilla..because he was with us only on 5th standard..you came to 6 th directly
ReplyDelete