
ആലുവാ യു സി കോളേജില്‍ കണ്ണക്കില്‍ ഡിഗ്രി എടുത്ത് 'കണ്ണക്കന്‍' ആവാന്‍ ഉള്ള ശ്രമം നടത്തുന്ന കാലം. അത്യാവശ്യം രാഷ്ട്രിയ പ്രവര്‍ത്തനവും അറ്റകുറ്റ പണികളും ഉണ്ടു. പഠിക്കാന്‍ തീരെ മോശം അല്ല എങ്കിലും , അത്യാവശ്യം ക്ലാസുകള്‍ മാത്രം കയറി രാഷ്ട്രിയ പ്രഭുദ്ധന് ആകാന്‍ ഉള്ള ശ്രമം. പാര്‍ട്ടി ഓഫീസില്‍ നിന്ന് കിട്ടുന്ന ലേഖു ലേഖകളും ബുക്കുകളും വായിച്ചു രാഷ്ട്രബോധം തിള്ളച്ചു മറിയുന്നതു കൊണ്ടു , പലപ്പോഴും ചുമ്മാ ലൈന്‍ അടിച്ചും പഠിക്കാന്‍ ഉളളത് പഠിച്ചും നടക്കേണ്ട കാലത്ത് , രാഷ്ട്രിയവും കലാ പരിപാടികളും നടത്തി മുങ്ങി കൊണ്ടിരിക്കുന രാഷ്ട്ര വ്യവസ്തയെ എങ്ങിനെ ഒറ്റകൈ കൊണ്ടു പൊക്കി രക്ഷിക്കാം എന്ന് ആലോചിച്ചു ടൈം വേസ്റ്റ് ആക്കി കളയുന്ന സമയം. കുട്ടത്തില്‍ രണ്ടു പ്രാവശ്യം തിരഞ്ഞെടുപ്പിന് നിന്ന് തോറ്റു തൊപ്പിയും ഇട്ടു എന്നുള്ളത് ചരിത്രം. പക്ഷെ മുത്തപ്പന്റെ കൃപ കൊണ്ടും എന്റെ പല കുട്ടുകര്‍ക്കും കുട്ടുകാരികള്‍ക്കും രാഷ്ട്രിയ ഭേദം അന്യേ എന്നിക്ക് വോട്ടു കുത്തിയതും കാരണം തീരെ നാണംകേട്ട തോല്‍വി ഉണ്ടായില്ല എന്നും പറയാം. കാര്യം നാണ്ണം കെടും എന്ന പ്രതീക്ഷിച്ചുകൊണ്ട് ആണ് തിരഞ്ഞടുപ്പിനു നിന്നിരുന്നത് , അത് കൊണ്ടു തോറ്റെങ്കിലും അത്ഭുതം എന്നു മാത്രമേ തോന്നിയുള്ളൂ. കുട്ടി കണക്കന്മരാകാന് കുടുതലും പെണ്‍കുട്ടികള്‍ ആണ് രംഗത്ത്, ആണ് പിള്ളേര് വളരെ കുറവായിട്ടാണ് കണ്ണക്കന്മരാകാന് വന്നിരിക്കുനത്. ഉള്ളവരാണ്ണേല് കണ്ണക്ക് പഠിത്തം ഒരു സെക്കണ്ട് ഹോബി ആയി കൊണ്ടു നടക്കുന്നവരും ആണ്. ഒരുത്തന് രാഷ്ട്രിയം ആയിട്ട് നടക്കുമ്പോള്‍ , മറ്റൊരുവന് നാടകവും സ്ക്കിട്ടും കളിച്ചു നടക്കാന്‍ ആണ് താല്പര്യം, മറ്റൊരുത്തന് എന്‍ സി സി യുടെ പ്രവര്‍ത്തനത്തില്‍ ആണ് താല്പര്യം , മറ്റു ചില്ലര്‍ എന്‍ജിനീയര്‍ ആയെ അടങ്ങു എന്ന വാശിയില്‍ എന്‍ട്രന്‍സ് പഠനവും ആണ് . അങ്ങിനെ പോകുന്നു വിനോദങ്ങള്‍ .
ഏഴു.. എട്ടു ആണ്പിള്ളേര്ക്ക് , മുപ്പതോളം പെണ്പിള്ളേര് ! ഞാന്‍ , രാമന് , മനീഷ് , ശങ്കരന് , ഇടിക്കുള , സോമന് , ബിബിന്‍ എന്നിവരാണ് ഈ കഥയിലെ സപ്ത സുന്ദര കോമളന്മാര് . ഒരു മഴവില്ലിന്റെ സൌന്ദര്യം സപ്ത വര്‍ണ്ണങ്ങളില്‍ നിക്ഷിപ്തമായതു പോലെ, ഞങ്ങള്‍ സപ്ത കോമളന്മാര് മാത്സ് ഡിപാര്ട്ടുമെന്ടിന്റെ ആത്മാവും അഭിനിവേശവും വൃത്തികേടും ആയി തിളങ്ങിയ ഒരു കഥയാണ് ചുവടെ. ഇവരെ കൂടാതെ ബ്രിജെഷും സുനിഷും ആണ്തരികളായി ഉണ്ട് . കലയുമായി ബന്ധം ഉള്ള ഒരുവന് ബ്രിജെഷ മാത്രമേ ഉള്ളു. അവന് അണേല്‍ ഇ കഥയിലെ കഥാ പാത്രവും അല്ല. അവന് സംഭവം പന്തി അല്ല എന്ന് തുടക്കത്തിലേ തോന്നിക്കാണ്ണണം. കോഴ്സ് തുടങ്ങിയപ്പോള്‍ പലരും ഉണ്ടായിരുന്നു എങ്കിലും പുവിന്റെ ഇതള്‍ കൊഴിയുന്ന മാതിരി അവരെല്ലാം വിട്ടു പോയി. ഇ കഥയില്‍ ക്ലാസ്സിലെ മലയാള മങ്ങമാരായ സുനിതയും പിന്നെ സുസനും ഉണ്ട് പക്ഷെ അവരുടെ റോള്‍ എന്തായിരുന്നു എന്ന് ഇ പഹയന് കഥാകൃത്തിനു ഓര്‍മ്മ പോരാ. കേരളത്തിന്റെ ജനസംഖ്യ പോല്ലെ പെണ്പിള്ളേര് ഒരുമിച്ചു തുമ്മിയാല്‍ ആണ്പിള്ളേര് തെറിച്ചുപോകും ഇന്ന അവസ്ഥ ആണ് ക്ലാസ്സില്‍ . എന്നാലും വലിയ സംഘട്ടനങ്ങള്‍ ഒന്നും കൂടാതെ കൂട്ടമായി ക്ലാസ്സു കട്ട് ചെയ്യാനും, കലാ പരിപാടികള്‍ അവതരിപ്പിക്കാനും , കൂട്ടമായി 'കണക്കന്മാരുടെ ദിവസം' അഘോഷിക്കുവാനും ഞങ്ങള്‍ ഒരുമിച്ചു ഉണ്ടായിരുന്നു. അല്ലറ-ചില്ലറ സൌന്ദര്യ പിണകങ്ങള്‍ ഒഴിച്ചാല്‍ പൊതുവെ ശാന്തം ആയി മൂന്നു കൊല്ലവും കടന്നു പോയി എന്ന് പറയാം.സുന്ദരമായ ചാപ്പലിന്റെ പുറകെ ഉള്ള മഹാഗണി മരത്തിന്റെ ചുവട്ടിലെ തണലില്‍ നിന്ന് അന്താക്ഷരി കളിച്ചും പഞ്ചാര അടിച്ചും ഞങ്ങള്‍ ആത്മനിര്‍വൃതി പൂണ്ടു. N R ബ്ലോക്കിന്റെ മണ്ടയില്‍ നിന്നും കീഴേ പോകുന്ന ഉറുമ്പുകളെ ഒഴിച്ചു ബാക്കി ഉള്ള ജീവികളെ കുറിച്ചു വായില്‍ തോന്നിയ അഭിപ്രായം രേഖപ്പെടുത്തിയും ദിന- രാത്രങ്ങള്‍ ഞങ്ങള്‍ തള്ളി നീക്കി . വര്‍ക്കി മെമ്മോറിയല്‍ ഹാള്ളിന്റെ ഓരോ പരിപാടിക്കും ഞങ്ങളുടെ കൂവലിന്റെ അകമ്പടി ഉണ്ടായിരുന്നു. ഗതി കിട്ടാത്ത പ്രേതങ്ങളെ പോലെ ഫിസിക്സ് ഡിപാര്ട്ടുമെന്ഡില്ലും, ലാബിലും ഞങ്ങള്‍ കറങ്ങി നടന്നു. ലൈബ്രറിയുടെ പിന്നിലുള്ള പഞ്ചാരമുക്കില്‍ ഇടക്കു വന്നു ആരൊക്കെ ആരുടെ സ്വന്തം ആണെന്നും ആരൊക്കെ തമ്മില്‍ അടിച്ചുപിരിഞ്ഞു എന്നും ഉള്ള കറണ്ട് അഫയേറസ്സിന്റെ കെമിക്കല്‍-മെക്കാനിക്കല്‍ കോണ്ഫിഗറേഷന് അറിയാനും ഞങ്ങള്‍ മറനില്ല. യുദ്ധ ഭൂമിയില്ലേ കിടങ്ങ് എന്ന പോലെ ലൈബ്രറി എന്നാല്‍ ക്ലാസ്സു കട്ട് ചെയ്തു ഒളിച്ചിരിക്കാന്‍ ഉള്ള ഒരു സ്ഥലം മാത്രം ആയിരുന്നു അന്ന്.
കണ്ണക്കന്മാരെലാം ക്ലാസ്സില്‍ കയറാതെ പുല്ലും മേഞ്ഞു നടക്കുന്ന കാലം. കണ്ണക്കന്മാരുടെ ദിവസം (maths day) ആഘോഷിക്കുവാന്‍ ഉള്ള സമയം സംജാതമായി. എല്ലാം മാറ്റി വച്ചു ഒരു സ്ക്കിട്ട് അവതരിപ്പിക്കണം ഇന്ന ആശയുമായി സഹ കണക്കന്മാര് വട്ടം കുടി. സഹകണ്ണക്കന്മാരുടെ ആഗ്രഹം എന്റെയും ഒരു ആഗ്രഹം ആയിരുന്നു. എന്നാല്‍ പിന്നെ സ്ക്കിട്ട് അവതരണത്തിന്റെ ഭാഗം ആകാം എന്ന് കരുതി ഞാനും കുടെ കൂടി. രിഹേര്‍സല്‍ നടത്താന്‍ സമയം നന്നേ കുറവ്. പലപ്പോഴും കണക്കിന്റെ ലോകത്തിനപ്പുറത്ത് , ഭാവിയിലെ ചരിത്രകാരന്മാരാകേണ്ട ബി എ ഹിസ്റ്ററികാരുമായും, സാഹിത്യകാരന്മാര് ആകേണ്ട ബി എ മലയാളംകരുമായും, 'മുഴു വട്ടന്മാരകേണ്ട' , ബി എ സൈക്കോള്ളജിക്കരുമായും എന്ന് വേണ്ട എകണോമികസിലെയും ഇംഗ്ലീഷിലെയും, കെമിസ്ട്രിയിലെയും , ഫിസിക്സിലെയും സഹപഠികളുമായി പല അദൃശ്യ ചെങ്ങാതങ്ങളും എനിക്കു ഉണ്ടായിരുന്നു. അതെല്ലാം പലപ്പോഴും രാഷ്ട്രിയതിനതീതമായ ചില സഹവര്‍ത്തിത്വത്തിന്റെ ഫലം ആയി ഉണ്ടായ കുട്ടുകെട്ടുകള്‍ ആണ്. എല്ലാ ചെങ്ങതിമാരെയും സ്കിറ്റ് കാണാന്‍ ക്ഷണിക്കുകയും ഞങ്ങളുടെ കലാ വ്യഭവം കണ്ടു പ്രോല്‍സാഹപ്പിച്ചു ആത്മ നിര്‍വൃതി അടയണം ഇന്നു ഉത്ഭോതിപ്പിച്ചു. അങ്ങിനെ എല്ലാം മറന്നു സ്കിറ്റ് വിജയിപ്പികാനുള്ള ശ്രമത്തില്‍ വ്യാപ്രതരായി ഞങ്ങള്‍ കണക്കന്മാര് ഒരേ മനസുമായി രണ്ടും കല്പിച്ചു റിഹെര്സല് തുടങ്ങി.
സ്ക്കിട്ടിന്റെ പ്രമേയം ഇതാണ്.ഒരു ഇസ്തിരികാരന്റെ കഥയാണ്. മറ്റുള്ളവരുടെ അലക്കിയ തുണി മേടിച്ചു ഇസ്തിരി ഇട്ടു ഉപജീവനം നടത്തുന്ന ഒരുവന് . ഇസ്തിരികാരന്‍ ഒരു മറയുടെ അപ്പുറത്ത് നിന്ന് ഇസ്തിരി ഇടുന്നതാണ് രംഗം ഇസ്തിരികാരന്റെ കാലു മാത്രം കാണാം ..പിന്നെ ഇസ്തിരിക്കാരന്‍ ഇടക്കു ഇടക്കു ഏതോ ഒരു പെണ്ണിന്റെ തുണികള്‍ ഇടക്കുള്ള മറയില്‍ തൂക്കുന്നുണ്ട്. ക്ലാസ്സിലെ പെണ്‍കുട്ടികളുടെ കാലു പിടിച്ചു അവരുടെ തുണികള്‍ ഒക്കെ മേടിച്ചാണ് കലാപരിപാടി. മറയുടെ അപ്പുറത്ത് നിന്ന് നോക്കിയാല്‍ ഏതോ സുന്ദര കുന്ത്രാണ്ടം വിവസ്ത്രയവുന്നതായെ തോന്നു, കൂടാതെ ഇസ്തരികാരന് ഇടക്ക് കാലിലെ കൊതുകിനെ കാലുകള്‍ തിരുമ്മി ഓടിക്കുന്നുണ്ട്. ഒരു A പടം കാണുന്ന പ്രതിതി ജനിപ്പിക്കുന്ന രംഗങ്ങള്‍ .മറയുടെ മറുവശത്ത് ആദ്യം രണ്ടു വായില്‍ നോക്കികള്‍ ഏതോ സുന്ദരിയാണ് അപ്പുറത്ത് എന്ന് കരുതി മറയുടെ മുകളിളുടെ എത്തി നോക്കാനുള്ള വിഫല ശ്രമം നടത്തുന്നു. അപ്പോള്‍ ഒരു പള്ളിലച്ചന് അ വഴി വരുന്നു. അമേരിക്ക മറ്റു രാജ്യങ്ങളോട് അറ്റം ബോംബു ഉണ്ടാകുന്നതു പാപം ആണ് എന്ന് ഉപദേശിക്കുന്ന മാതിരി പൂവാലന്മാരെ ഉപദേശിച്ച പറഞ്ഞു അയച്ച ശേഷം പുര്‍വാധികം ഭംഗിയോടെ എത്തി നോട്ടം തുടരുന്നു. സംശയം തോന്നിയ പൂവലാന്മാര് തിരിച്ചു വന്ന ശേഷം പള്ളിലച്ചനെ കൈയോടെ പിടികൂടുന്നു . ഒരു കോബ്രമയിസ് നടത്തി എല്ലവരും ഒരുമിച്ച് എത്തി നോട്ടം തുടരുന്നു. അ തിരക്കില്‍ മറ പൊളിഞ്ഞു വിഴുകയും അത് പെണ്ല്ലാ ഇസ്തരികാരന് ആണ് എന്ന് മനസിലാവുന്നു .. ഇതാണ് സ്ക്കിറ്റ്ന്റെ പ്രമേയം.
എന്റെ ചെങ്ങാതി മനീഷ് ആണ് എല്ലാത്തിനും ചുക്കാന്‍ പിടിക്കുനത്. കലാപരമായി സ്കിറ്റ് അവതരിപ്പിക്കാനും അത് ഡയറക്റ്റ് ചെയാനും അവനു കഴിവുണ്ട് എന്ന് മനസിലാക്കിയ ഞങ്ങള്‍ , നിധിയുള്ള പദ്മനാഭസ്വാമിയോട് പള്ളിലച്ചന്മാര്ക്ക് തോന്നുന്ന ഒരു തരം സ്നേഹം മാതിരി , അവനെ സ്നേഹിക്കാനും ആശ്രയിക്കാനും തുടങ്ങി. അവന്റെ സംവിധാനത്തില്‍ സ്ക്കിറ്റ് റിഹേര്സല് പൊടി പൊടിച്ചു. ശാരിരീക പ്രക്രതി കൊണ്ട് മെലിഞ്ഞു എലും തോലും അയ്യിരുന്ന എന്നെ തന്നെ ആണ് അവര്‍ക്ക് വണ്ടിയും തള്ളി ഉപജീവനം നടത്തുന്ന ഇസ്തരികാരന്റെ റോളില്‍ ഏറ്റവും യോജിച്ചതായി തോന്നിയത്. അത് കൊണ്ട് അ റോള്‍ എന്നിക്ക് കിട്ടി . മറ പിടിക്കാന്‍ ശങ്കരനും രാമനും. പൂവാലന്മാരായി മനീഷും സോമനും ..അവന്മാരെ കണ്ടാലും തോന്നും. പള്ളിലച്ചനായി സ്വഭാവം കൊണ്ട് ദൈവവുമായി യാതൊരു അടുപ്പവും ഇല്ലാത്ത ഇടിക്കുളയെയും എല്പിച്ചു. അപ്പോള്‍ ആണ് ഏഴാമന്റെ വരവ്.. തികച്ചും ലൈബ്രറിയിലെ ഒരു പുഴുവായി മാറിയിരുന്ന ബിബിന്‍ ., എഞ്ചിനീയര്‍ ആകാന്‍ കുറ്റിയും പറിച്ചു ഇറങ്ങിയ അവനെ ശല്യപ്പെടുത്താന്‍ പാടില്ല എന്ന് കരുതി അവനു റോള്‍ ഒന്നും ഇല്ലായിരുന്നു.. കക്ഷിക്ക് പരാതിയായി പരിഭവമായി , അവനു റോള്‍ ഒന്നും ഇല്ല അത്രെ. അവന് പറഞ്ഞത് അനുസരിച്ച് അവന് നിറഞ്ഞു തുളി തുള്ളുമ്പി നില്ക്കുന്ന തേങ്ങുന്ന ഒരു കലാ ഹൃദയത്തിനുടമയാണ്. ചെന്നായ് കൂട്ടത്തിലെ ഒരു പുലികുട്ടിയലേ അവനും എന്ന് കരുതി ഞങ്ങള്‍ അവനു ഒരു റോള്‍ തരപ്പെടുത്തി കൊടുത്തു. കുറ്റം പറയരുതാലോ പോക്കറ്റ്ടിക്കാരന്റെ റോള്‍ ആണ്. അവനു ചേരും. എന്തായാലും രിഹേര്‍സല്‍ അതിഗംഭീരമായി തുടങ്ങി. പള്ളിലച്ചന് മറയില്‍ എത്തി നോക്കാന്‍ ശ്രമിക്കുമ്പോള്‍ പള്ളിലച്ചന്റെ പോക്കറ്റ് അടിക്കുന്ന റോള്‍ ആണ് പോക്കറ്റ്ടിക്കാരന് ചെയേണ്ടത്. രിഹേര്‍സല്‍ നടക്കുന്ന സമയത്ത് എല്ലാം ഇസ്തിരിക്കാരന്‍ അയ എന്നിക്ക് മറയുടെ മുന്നില്‍ നടക്കുന്ന എന്താണ് എന്ന് കാണുവാന്‍ പറ്റുമായിരുന്നില്ല. അപ്പോള്‍ മറയില്‍ തുണികള്‍ ഓരോന്നായി തൂക്കെണ്ട സമയം പ്ലാന്‍ ചെയുന്നത് പൂവാലനും പള്ളിലച്ചനും പിന്നെ പോക്കറ്റ് അടിക്കാരനും സ്റ്റേജിലേക്ക് കേറുന്ന സമയം നോക്കി വേണം . അതു പ്രകാരം അവസാനമായി കൈയിലുള്ള പാവാടയും മറ്റു സമഗ്രഹികളും മറയില്‍ തൂക്കേണ്ടത് നമ്മുടെ പോക്കറ്റ്ടിക്കാരന് വേദിയിലേക്ക് കേറുമ്പോള്‍ ആണ്..അതാണ് എന്നിക്ക് കിട്ടിയ നിര്‍ദേശം.. പ്രാക്ടീസ് എല്ലാം തകര്‍പ്പന്‍ ..ഞങ്ങള്‍ പരിപാടി അടിപോളി ആക്കിയത് തന്നെ..!
അങ്ങിനെ അറ്റു നോറ്റ് ഇരുന്ന സമയം വരവായി.. ഞങ്ങളുടെ കലാ വൈഭവം നാലു പേരെ കാണ്ണിക്കാന് ഉള്ള അവസരം ! പ്രത്യേകിച്ച് പെണ്‍കുട്ടികളെ എന്ന് എടുത്തു പറയണ്ട കാര്യം ഇല്ലല്ലോ. ഇത് കഴിയുമ്പോള്‍ ഞങ്ങള്‍ സപ്ത കോമളന്മാര് ഓരോരുത്തരും കോളേജിലെ ചെറിയ താരങ്ങള്‍ ആയി മാറും. സ്കിറ്റ് ഗംഭീരമായി തുടങ്ങി . പിന്നെ എന്തിനും കൂവുന്ന കലാആസ്വാദകര്‍ ആയതു കൊണ്ട് കൂവലുകളെ പുഷ്പ സമാനം ചവിട്ടി മെതിച്ചു ഞങ്ങള്‍ ഞങ്ങളുടെ സ്കിറ്റ് അവതരണവുമായി മുന്നോട്ടു പോയി.പൂവാലന്മാര് സ്റ്റേജില്‍ കയറി. സാരി ഞാന്‍ മറയില്‍ തൂക്കി. പള്ളിലച്ചന് കയറി ..ഞാന്‍ ബ്ലൌസ് മറയില്‍ തൂക്കി..അല്പം നേരം കൂവല്‍ മറന്നു ജനം മിണ്ടാതെയിരുന്നു .മുന്പില് നടക്കുന്നത് എന്താണ് എന്ന് എന്നിക്ക് കണ്ണുവാന് കഴിയുന്നില്ല.. സമയം കുറെ ആയി .. നമ്മുടെ റോള്‍ ഉണ്ടാകാതിരുന്ന പോക്കറ്റ് അടിക്കാരന് ബിബിന്‍ , സ്റ്റേജില്‍ കയറുന്ന മട്ടില്ല . സ്റ്റേജിന്റെ സൈഡില്‍ നിന്ന അവനെ ഞാന്‍ കൈയികൊണ്ടും കാല് കൊണ്ടും കണ്ണു കൊണ്ടും ആഗ്യം കണ്ണിച്ചു ..രക്ഷയില്ല ! പഹയന് സ്റ്റേജില്‍ കയറുന്ന മട്ടില്ല .. എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഐഡിയ ഇല്ല....കൂവലിന്റെ കാഠിന്യം വര്‍ധിച്ചു .പൂവാലന്മാരും പള്ളിലച്ചനും വിയര്‍ത്തു ..പൂവാലന്മാരും പള്ളിലച്ചനും അവര്‍ക്ക് കാണിക്കാനുള്ളതും അതില്‍ അപ്പുറവും കണ്ണിച്ചു ..എന്നിട്ടും പോക്കറ്റ് അടിക്കാരന് സ്റ്റേജില്‍ കയറുനില്ല ..പാവാടയും സമഗ്രഹികളും മറയില്‍ ഇടാന്‍ ഞാന്‍ തെയാറായി നിന്നു ..പക്ഷെ കിട്ടിയിരിക്കുന്ന നിര്‍ദേശ പ്രകാരം പഹയന് പോക്കറ്റ് അടിക്കാരന് സ്റ്റേജില്‍ കയറിയിട്ട് വേണം അത് ഇടാന്‍ . പ്രാക്ടീസ് ചെയുമ്പോള്‍ എല്ലാം പോക്കറ്റ് അടിക്കാരന് പള്ളിലച്ചന്റെ പിന്നില്‍ നിന്ന് വന്നു പോക്കറ്റ് അടിക്കാന്‍ കഴിയുമായിരുന്നു .സ്കിറ്റ് നടക്കുന്ന വര്‍ക്കി മെമ്മോറിയല്‍ ഹാളിന്റെ കോണ്ഫിഗറേഷന് വിഭിന്നമായിരുന്നു ..പോക്കറ്റ് അടിക്കാരന് പിന്നില്‍ നിന്ന് വരുവാന്‍ ഉള്ള ഓപ്ഷന് ഇല്ല ... മുന്നില്‍ നിന്ന് വന്നു എങ്ങിനെ പോക്കറ്റ് അടിക്കും ? പോക്കറ്റ് അടിക്കാരന് കുടാതെ ഒരു ബിഡി കത്തിക്കാന്‍ ഉള്ള ശ്രമം ഉണ്ടായി..റിഹെര്സല് സമയത്ത് ചുട്ട് കത്തിയ പോലെ കത്തിയ ബിഡി ,അരങ്ങില്‍ അങ്ങ് കത്താന്‍ കുട്ടക്കിയതും ഇല്ല.. .പോക്കറ്റ് അടിക്കാരന് ച്ക്രവ്യുഹത്തില് അകപെട്ട അഭിമന്യുവിനെ പോലെ ബ്ലാങ്ക് അയി നിന്നു..എത്ര കഴിഞ്ഞിട്ടും കെ എസ് സി ബി യുടെ ബില്‍ കണ്ടു ഷോക്ക് അടിച്ച മാതിരി ഉള്ള നില്പില് നിന്നു പോക്കറ്റ് അടിക്കാരന് ഉണര്‍ന്നില്ല ..അവന് സ്റ്റേജില്‍ കയറിയതും ഇല്ല ബാക്കി ഉള്ള 'സാധന-സാമഗ്രഹികള്‍ ' ഞാന്‍ മറയില്‍ ഇട്ടതും ഇല്ല.. വേലിയില്‍ കിടന്ന പാമ്പിനെ എടുത്തു പാര്‍ലിമെന്റില്‍ വച്ചു എന്ന് മാതിരി ആയി കാര്യങ്ങള്‍ ..റോളിലാതിരുന്ന ഒരുത്തനു റോളും കൊടുത്തു ..അവന് ആണേല്‍ മൊത്തം നാടകം കൊളം ആക്കും എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി..
ആത്മാഭിമാനം ഉള്ള പള്ളിലച്ചന് ഇടിക്കുള്ള സ്റ്റേജില്‍ നിന്നു പിന്‍വാങ്ങി.. പൂവാലന്മാര് കുറച്ചു നേരം പകച്ചു നിന്നു..പിന്നെ അവരും സ്വതന്ത്രം പ്രഘ്യാപിച്ചു പുറത്തു ചാടി.. മറ പിടിച്ച ശങ്കരനും രാമനും കുറച്ചു നേരം ആത്മാഭിമാനം വിടാതെ പിടിച്ചു നിന്നു..കൂവലിന്റെ ശക്തി കൂടി .. അലറ-ചിലറ വസ്തുകളും സ്റ്റേജില്‍ പറക്കും തളിക സമാനം വന്നു തുടങ്ങി..അവസാനം പിടിച്ചു നില്കാന് ആകാതെ ചക്ക കുട്ടാന്‍ കണ്ട പട്ടിണി പാവങ്ങളെ പോലെ മറയും താഴെ ഇട്ട് അവര്‍ ഓടി. പാവം ഞാന്‍ , കൈയില്‍ പാവാടയും മറ്റ് കമ്പോണേന്റ്സും കൈയില്‍ പിടിച്ചു സ്റ്റേജില്‍..ദൈവമേ ഇനി നാണം കെടാന്‍ ഇല്ല... കൈയില്‍ ഉള്ള അമുല്യ വസ്തുക്കള്‍ സ്റ്റേജില്‍ ഇട്ട് കൊണ്ട് ഞാന്‍ സ്ഥലം കാലിയാക്കി.. സ്കിറ്റ് കൊളം ആയി..പറഞ്ഞ പോലെ പ്രശസ്തരായി കിട്ടി !..എന്തൊരു ആശ്വാസം ..പോക്കറ്റ് അടിക്കാരന് പോക്കറ്റ് മാത്രം അല്ല മാനവും അടിച്ചു കൊണ്ട് പോയി..
രണ്ടു ദിവസം കഴിഞ്ഞു ഇ നാടകങ്ങള്‍ക്ക് സാക്ഷിയായ ബി എ ഹിസ്റ്ററിയിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എന്റെ സ്നേഹിത എന്നോട് ചോദിച്ചു " സാധനം കൈയിലുണ്ടോ " ഞാന്‍ ഒരു ചെറിയ ചമ്മലോടെ " സാധനം കൈയിലുണ്ടേ " എന്ന് പറഞ്ഞു തടി തപ്പി.